കോഴിക്കോട് > ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ പദവി നിലനിർത്താതിൽ ഐഎൻഎൽ കടുത്ത അസംതൃപ്‌തിയിലാണെന്നും മുന്നണി നേതൃത്വത്തെ നേരിൽ കണ്ട് പ്രതിഷേധമറിയിച്ചിട്ടുണ്ടെന്നുമുള്ള ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണെന്ന് സംസ്ഥാന പ്രസിഡന്റ് എ പി അബ്‌ദുൽ വഹാബ് പറഞ്ഞു.
മുന്നണി നേതൃത്വവുമായി ബോർഡ് കോർപ്പറേഷൻ കാര്യങ്ങൾ ചർച്ച ചെയ്‌തതിനെയാണ് പ്രതിഷേധമറിയിക്കലായി ചില മാധ്യമങ്ങൾ ചിത്രീകരിച്ചത്. കൂടുതൽ വിഹിതം അനുവദിക്കണമെന്ന സ്വഭാവികമായ ആവശ്യം ഉന്നയിക്കുക മാത്രമാണുണ്ടായത്, വഹാബ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..