06 November Saturday

സിപിഐ എം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നു മുതല്‍ നാല് വരെ എറണാകുളത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Nov 6, 2021

തിരുവനന്തപുരം > സിപിഐ എം 23-ാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ കേരള സംസ്ഥാന സമ്മേളനം 2022 മാര്‍ച്ച് 1 മുതല്‍ 4 വരെ എറണാകുളത്ത് വെച്ച് നടത്തുവാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം ഡിസംബര്‍ 7 ന് വൈകീട്ട് 5.00 മണിക്ക് എറണാകുളത്ത് ചേരും.

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധ ധര്‍ണ

ഇന്ധനവില വര്‍ദ്ധനവിനെതിരെ പാര്‍ടി കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം നവംബര്‍ 16 ന് ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 6.00 മണിവരെ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുന്നതാണ്.

ജി സുധാകരന് പരസ്യ ശാസന

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സന്ദര്‍ഭത്തിലും, തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച വിധമല്ല ജി സുധാകരന്‍ പെരുമാറിയതെന്ന് സംസ്ഥാന കമ്മിറ്റി കണ്ടെത്തി. ഇതിന്റെ പേരില്‍ തെറ്റുതിരുത്തുന്നതിന്റെ ഭാഗമായി സ.ജി.സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗത്തില്‍ എളമരം കരീം അധ്യക്ഷത വഹിച്ചു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top