KeralaMollywoodLatest News

ജോജുവിന്റെ കാർ തകർത്ത കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റില്‍

ഇതോടെ കേസിൽ രണ്ടുപേരാണ് അറസ്റ്റിലായത്.

കൊച്ചി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ദേശീയപാത ഉപരോധത്തിനിടെയുണ്ടായ സംഘർഷത്തിൽ, നടൻ ജോജു ജോർജിന്റെ കാര്‍ തകര്‍ത്ത കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് ഷെരീഫ് അറസ്റ്റിലായത്. ഇതോടെ കേസിൽ രണ്ടുപേരാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫ് നേരത്തേ അറസ്റ്റിലായിരുന്നു.

വൈറ്റില ദേശീയപാത ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ രണ്ടു കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തിരിക്കുന്നത്.

വഴിതടയൽ സമരത്തിനെതിരായ കേസിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി.ജെ.പൗലോസും, മൂന്നാം പ്രതി കൊടിക്കുന്നിൽ സുരേഷ് എംപിയുമാണ്.

shortlink

Related Articles

Post Your Comments


Back to top button