പേരാവൂർ
കേരളത്തിലെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോർജ് പുരസ്‌കാരം ബാഡ്മിന്റൺ താരം അപർണ ബാലന്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് ജിമ്മി ജോർജ് ഫൗണ്ടേഷൻ നൽകുന്ന പുരസ്‌കാരം.
ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് പുരസ്‌കാരം നിർണയിച്ചത്.
പതിനഞ്ച് വർഷമായി ദേശീയ, -അന്തർദേശീയതലത്തിൽ കൈവരിച്ച നേട്ടങ്ങളും ബാഡ്മിന്റൺ മേഖലയ്ക്ക് നൽകിയ സംഭാവനകളും കണക്കിലെടുത്താണ് അപർണയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഇന്ത്യൻ ഓയിൽ കോർപറേഷനിൽ മാനേജരായ അപർണ കോഴിക്കോട്ടെ എൻ ബാലന്റെയും എം ലീലയുടെയും മകളാണ്. ഭർത്താവ്: എം എസ് സന്ദീപ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..