06 November Saturday

ബസില്ലെന്ന്‌ കത്തെഴുതി 8–ാം ക്ലാസുകാരി; ഇടപെട്ട്‌ ചീഫ്‌ജസ്‌റ്റിസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 6, 2021


ന്യൂഡൽഹി
സ്കൂളില്‍പോകാന്‍ ബസ് ഇല്ലെന്ന തെലങ്കാനയിലെ എട്ടാം ക്ലാസുകാരിയുടെ പരാതി കത്തില്‍ ഉടന്‍ നടപടിയുമായി സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ് എൻ വി രമണ.  ചീഫ്ജസ്റ്റിസ് നിര്‍ദേശിച്ചതോടെ സര്‍വ്വീസ് പുനരാരംഭിച്ചെന്ന് തെലങ്കാന സ്‌റ്റേറ്റ്‌ റോഡ്‌ ട്രാൻസ്‌പോർട്ട്‌ കോർപറേഷന്‍ അറിയിച്ചു. രംഗറെഡ്ഡി ജില്ലയിലെ ഗ്രാമത്തിലേക്കുള്ള  സര്‍വ്വീസ് കോവിഡിനെ തുടർന്നാണ്‌ നിര്‍ത്തിയത്. അതിനാല്‍ താനും സഹോദരങ്ങളും ബുദ്ധിമുട്ടിലാണെന്നാണ് എട്ടാംക്ലാസുകാരി പി വൈഷ്‌ണവി കത്തെഴുതിയത്. കഴിഞ്ഞവർഷം അച്ഛൻ ഹൃദയാഘാതത്താല്‍ മരിച്ചു. അമ്മയുടെ തുച്ഛമായ വരുമാനത്തിലാണ്‌ ഉപജീവനമെന്നും കുട്ടി കത്തില്‍ പറഞ്ഞു. 

തൃശൂർ കേന്ദ്രീയവിദ്യാലയത്തിലെ അഞ്ചാംക്ലാസുകാരി ലിഡ്‌വിന കോവിഡ്‌ കാലത്തെ ബുദ്ധിമുട്ടുകൾ ലഘൂകരിച്ച കോടതി ഇടപെടലുകളെ പ്രശംസിച്ച്‌ ചീഫ്‌ജസ്‌റ്റിസിന്‌ കത്ത്‌ അയച്ചിരുന്നു. ചീഫ്‌ജസ്‌റ്റിസ്‌ നന്ദി അറിയിച്ച് മറുപടിയും എഴുതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top