ന്യൂഡൽഹി > ഹരിയാനയിൽ സമരം ചെയ്യുന്ന കർഷകരെ ഒരുപണിയുമില്ലാത്ത മദ്യപാനികളെന്ന് ആക്ഷേപിച്ചതിന് പിന്നാലെ പ്രകോപനപരമായ പ്രസംഗവുമായി ഹരിയാനയിലെ ബിജെപി എംപി അരവിന്ദ് ശര്‍മ. കഴിഞ്ഞ ദിവസം കർഷകർ തടഞ്ഞുവച്ച മനീഷ് ഗ്രോവറിനെ ആരെങ്കിലും നോക്കാനെങ്കിലും ധൈര്യപ്പെട്ടാൽ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും കൈവെട്ടുമെന്നുമായിരുന്നു ബിജെപി പൊതുയോഗത്തിൽ അരവിന്ദ് ശര്‍മയുടെ കൊലവിളി.
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്നവര്‍ ഒരു ജോലിയുമില്ലാത്ത മദ്യപാനികളാണെന്ന ബിജെപി രാജ്യസഭാ എംപി രാം ചന്ദര്‍ ജാംഗ്രയുടെ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കർഷകർ ബിജെപി നേതാക്കളെ തടഞ്ഞുവച്ചിരുന്നു. കേദാര്‍നാഥിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി ലൈവായി കാണാൻ എത്തിയ മുന്‍ മന്ത്രി മനീഷ് ഗ്രോവര്‍ അടങ്ങിയ നേതാക്കളെയാണ് എട്ടു മണിക്കൂർ കര്‍ഷകര്‍ തടഞ്ഞുവെച്ചത്.
ഹരിയാനയില്‍ അടുത്ത 25 വര്‍ഷം അധികാരമില്ലാതെ കോണ്‍ഗ്രസ് അലയേണ്ടിവരുമെന്നും യോഗത്തിൽ അരവിന്ദ് ശര്‍മ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..