05 November Friday

ഹരിയാനയിൽ കർഷക പ്രതിഷേധത്തിന്‌ നേരെ പൊലീസ്‌ അതിക്രമം; രണ്ട്‌ പേർക്ക്‌ ഗുരുതര പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 5, 2021

ഹിസാർ > കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ അധിക്ഷേപിച്ച ബിജെപി എംപി രാം ചന്ദര്‍ ജംഗ്രയ്‌ക്കെതിരെ പ്രതിഷേധിച്ച കർഷകർക്ക്‌ നേരെ പൊലീസ്‌ അതിക്രമം. സമരം ചെയ്യുന്ന കർഷകരെ മദ്യപാനികളായ തൊഴിൽ രഹിതരെന്നാണ്‌ കഴിഞ്ഞ ദിവസം എംപി വിഷേശിപ്പിച്ചത്‌. തുടർന്ന്‌ ഇന്ന്‌ ഹരിയാനയിലെ ഹിസാറിൽ ധർമശാല ഉദ്‌ഘാടനത്തിന്‌ എത്തിയ എംപിയെ  കരിങ്കൊടി കാണിക്കാനും തടയാനും ശ്രമിച്ച കർഷകരെ പൊലീസ്‌ മർദിക്കുകയായിരുന്നു.

സംഭവത്തിൽ രണ്ട്‌ കർഷകർക്ക്‌ ഗുരുതരമായി പരിക്കേറ്റതായും 10 പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തതായും കർഷക നേതാക്കൾ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച്‌ കർഷകർ ഹിസാർ‐ഡൽഹി ദേശീയ പാത ഉപരോധിക്കുകയാണ്‌. അതേസമയം കേദാർനാഥിലെ പ്രധാന മന്ത്രിയുടെ പരിപാടിയുടെ ഭാഗമായി റോത്തക്കിൽ എത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഉൾപ്പെടെ 6 നേതാക്കളെ കർഷകർ തടഞ്ഞുവെച്ചിരിക്കുകയാണ്‌.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top