ന്യൂഡല്‍ഹി> 52-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ( 2021) ഇന്ത്യന്‍ പനോരമയിലേയ്ക്ക് രണ്ട് മലയാള സിനിമകള്‍ തെരഞ്ഞെടുത്തു. ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം, രഞ്ജിത്ത് ശങ്കറിന്റെ സണ്ണി എന്നിവയാണ് മലയാള ചിത്രങ്ങള്‍.
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ ഇന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട പിഎസ് വിനോദ് രാജന്റെ കൂഴങ്കല്‍, ബംഗാളി ചിത്രമായ ഡിക്ഷണറി, മറാത്തി ചിത്രം ഫ്യൂണറല്‍ ,ശങ്കര്‍ ശ്രീകുമാറിന്റെ ആല്‍ഫ ബീറ്റ ഗാമ എന്നീവയടക്കം 25 ചിത്രങ്ങളാണ് പനോരമയിലേയ്ക്ക് തെരഞ്ഞെടുത്തത്. 20 നോണ്‍ ഫീച്ചര്‍ സിനിമകളും പ്രദര്‍ശിപ്പിക്കും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..