മങ്കൊമ്പ് > ആലപ്പുഴ തലവടിയിൽ അധ്യാപിക പുഴയിൽ വീണ് മരിച്ചു. തലവടി ചെത്തിപുരയ്‌ക്കൽ സ്‌കൂളിലെ അധ്യാപിക സുനു കെ ഐ (53) ആണ് മരിച്ചത്.
രാവിലെ പാചകം ചെയ്യാനായി വീടിന് പുറകിലെ പുഴയിൽ പാത്രം കഴുകാൻ ഇറങ്ങിയതിനിടയിൽ കാൽ വഴുതി വെളളത്തിൽ വീണതാണ് അപകട കാരണമെന്നാണ് നിഗമനം. ഇവരെ കാണാതായതിനെ തുടർന്ന് ഭർത്താവും മക്കളും ചേർന്ന് സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. തുടർന്ന് എടത്വാ പോലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുഴയിലും പരിസര പ്രദേശങ്ങളിലും തെരച്ചിൽ നടത്തുന്നതിനിടയിൽ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് സുനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭർത്താവ് കൊടുംതറയിൽ തോമസ് കെ ജെ, മക്കൾ: റോബിൻ തോമസ്, കെസിയാ എലിസബത്ത് ജോൺ. സംസ്‌കാരം പിന്നീട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..