03 November Wednesday

കാർബൺ ന്യൂട്രൽ ആകുമെന്ന് ആമസോണ്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 3, 2021


ഗ്ലാസ്‌ഗോ
രണ്ടായിരത്തി ഇരുപത്തഞ്ചോടെ അമസോണിന്റെ എല്ലാ പ്രവർത്തനവും നൂറ് ശതമാനം പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജം ഉപയോഗിച്ച് ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്നതായി കമ്പനിയുടെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസ്. രണ്ടായിരത്തിനാൽപ്പതോടെ കമ്പനിയെ കാർബൺ ന്യൂട്രൽ ആക്കാന്‍ ലക്ഷ്യമിടുന്നതായും ബസോസ്  പറഞ്ഞു.

പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നതിനും ഭക്ഷ്യ സംവിധാനങ്ങളുടെ പരിവര്‍ത്തനത്തിനുമായി 15കോടി വാഗ്ദാനം ചെയ്തു. രണ്ടായിരത്തിമുപ്പതോടെ വനനശീകരണം അവസാനിപ്പിക്കുന്നതിനായി ​ഗ്ലാസ്​ഗോ ഉച്ചകോടിയില്‍ ഒപ്പിട്ട കരാറിന്റെ പ്രചാരണത്തിൽ തന്റെ കമ്പനി ഒരു പ്രധാന പങ്ക് വഹിക്കുമെന്നും ബെസോസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top