03 November Wednesday

കൊടകര കുഴൽപ്പണം; സത്യവാങ്‌മൂലം നൽകാൻ രണ്ടുദിവസം വേണമെന്ന്‌ ഇഡി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 3, 2021

കൊച്ചി > ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണം കേസിൽ സത്യവാങ്‌മൂലം സമർപ്പിക്കാൻ രണ്ടുദിവസംകൂടി വേണമെന്ന് എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ഹൈക്കോടതിയെ അറിയിച്ചു.

അന്വേഷണത്തിനുള്ള പ്രാരംഭനടപടികൾ തുടങ്ങിയെന്നും ഉദ്യോഗസ്ഥർക്ക് ബുധനാഴ്ചയാണ് നിർദേശം ലഭിച്ചതെന്നും ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു. 22 പേർക്കെതിരെയാണ് ആരോപണം. നിലവിലെ അന്വേഷണം തൃപ്‌തികരമല്ലെന്ന്‌ ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് കെ ഹരിപാൽ പരിഗണിച്ചത്.

ഇഡി പ്രതികളെ സഹായിക്കാൻ ഒത്തുകളിക്കുകയാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. നേരത്തേ, നിലപാടറിയിക്കാൻ ഇഡിക്ക് കോടതി നാലുതവണ സമയം അനുവദിച്ചിരുന്നു. ഹർജി അടുത്തയാഴ്‌ച പരിഗണിക്കാനായി മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top