03 November Wednesday

മുല്ലപ്പെരിയാർ: നീരൊഴുക്ക്‌ വർധിച്ചു; രണ്ട്‌ ഷട്ടറുകൾ കൂടി തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 3, 2021

തൊടുപുഴ > മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ ശക്തമായതിനെ തുടർന്ന്‌ ഡാമിന്റെ രണ്ട്‌ ഷട്ടറുകൾ കൂടി തുറന്നു. സെക്കന്റില്‍ 3981 ഘനയടി വെള്ളമാണ്‌ പുറത്തേക്ക് ഒഴുക്കുന്നത്‌.

രണ്ട്‌ ഷട്ടറുകളും 60 സെന്റിമീറ്റർ വീതമാണ്‌ തുറന്നത്‌. ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത്‌ ഇന്നലെ രാത്രിപെയ്‌ത ശക്തമായ മഴയിൽ ഡാമിലെ ജലനിരപ്പ്‌ ഉയർന്നിരുന്നു. നീരൊഴുക്കും വർധിച്ചതോടെയാണ്‌ രണ്ട്‌ കൂടി ഷട്ടറുകൾ തുറന്നത്‌. നിലവിൽ ഡാമിന്റെ എട്ട്‌ ഷട്ടറുകൾ തുറന്നിട്ടുണ്ട്‌. കൂടുതൽ ഷട്ടറുകൾ ഉയർത്തിയ പശ്‌ചാത്തലത്തിൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രതാ പാലിക്കണമെന്ന്‌ അധികൃതർ അറിയിച്ചു.

രാവിലെ ജലനിരപ്പുയർന്നതോടെ കഴിഞ്ഞ ദിവസം അടച്ച എല്ലാ ഷട്ടറുകളും തുറന്നിരുന്നു. 60 സെന്റിമീറ്റർ വീതമാണ്‌ എല്ലാ ഷട്ടറുകളും ഉയർത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top