തിരുവനന്തപുരം
മത്സ്യലേലത്തിലെ ഇടനിലക്കാരുടെ ചൂഷണം തടയുക ലക്ഷ്യമിട്ട് സർക്കാർ ഇറക്കിയ ഓർഡിനൻസിന് പകരം ബിൽ നിയമസഭ പാസാക്കി.
മീനിന് ലേല കമീഷൻ അഞ്ചു ശതമാനമായി നിജപ്പെടുത്തുന്നതാണ് പ്രധാന സവിശേഷത. ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികൾ അതതുകാലം മീനിന് അടിസ്ഥാനവില നിശ്ചയിക്കും. മത്സ്യത്തൊഴിലാളികൾക്ക്, മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങൾക്ക് നേരിട്ട് മീൻ വിൽക്കാനും അധികാരം നൽകുന്നു. ഇത് ഉൾപ്പെടെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട നാലു ബിൽ നിയമസഭ പാസാക്കി.
2021ലെ കേരള മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിപാലനവും, 2021ലെ കേരള ഫിഷറീസിനും സമുദ്രപഠനങ്ങൾക്കുമുള്ള സർവകലാശാല (ഭേദഗതി), 2021ലെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ (ഭേദഗതി), 2021ലെ കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും (ഭേദഗതി) ബില്ലുകളാണ് പാസാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..