03 November Wednesday

ഷാര്‍ജ പുസ്‌തകോത്സവം; ചിന്ത സ്റ്റാള്‍ ഉദ്‌ഘാടനംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 3, 2021

ഷാര്‍ജ പുസ്‌തകോത്സവത്തിലെ ചിന്ത പബ്ലിഷേഴ്‌സ് സ്റ്റാളിന്റെ ഉദ്‌ഘാടനം നടന്‍ ഇര്‍ഷാദ് അലി നിര്‍വ്വഹിച്ചു. ലോക കേരളസഭാ അംഗം ആര്‍ പി മുരളി, മാസ് പ്രസിഡന്റ് താലിബ്, മാസ് സെക്രട്ടറി മനു, മാസ് മുന്‍ ഭാരവാഹികളായ ഗോപാലകൃഷ്‌ണ‌ന്‍, പ്രേമരാജന്‍, ശ്രീപ്രകാശ്, മാസ് ജോ. സെക്രട്ടറി സമീന്ദ്രന്‍, വാഹിദ്, പ്രമോദ്, ജുബീഷ്, റിയാസ്, ചിന്ത പ്രതിനിധി ബി ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

വേള്‍ഡ് ക്ലാസിക്കുകളുടെ വിപുലമായ ശേഖരത്തിനൊപ്പം രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക ഗ്രന്ഥങ്ങളും ഇത്തവണ ചിന്തയിലൊരുക്കിയിട്ടുണ്ട്. കെ എന്‍ പണിക്കരുടെ കലുഷിതമായ കാലം, എം എസ് വല്ല്യത്താന്റെ മയൂരശിഖ, ടി എം തോമസ് ഐസകിന്റെ ജനകീയാസൂത്രണം, പെരുമ്പടവം കൃതികള്‍.

നവംമ്പര്‍ 13 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് പുസ്‌തകോത്സവം. ഹാള്‍ നമ്പര്‍ 7 - ല്‍ ZD3 ലാണ് ചിന്ത പവലിയന്‍. ഷാര്‍ജയിലെ സാംസ്‌കാരിക സംഘടനയായ മാസുമായി ചേര്‍ന്നാണ് ചിന്ത മേളയില്‍ പങ്കെടുക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top