COVID 19AsiaLatest NewsNews

കുറഞ്ഞ വാക്സിനേഷൻ നിരക്ക്: പാകിസ്ഥാൻ കൊവിഡ് അഞ്ചാം തരംഗ വ്യാപന ഭീഷണിയിൽ

വാക്സിനേഷൻ നിരക്കിൽ പാകിസ്ഥാൻ ഇന്ത്യയേക്കാൾ ബഹുദൂരം പിന്നിൽ

ഇസ്ലാമാബാദ്: കുറഞ്ഞ വാക്സിനേഷൻ നിരക്ക് തുടരുന്നതിനാൽ പാകിസ്ഥാനിൽ കൊവിഡ് അഞ്ചാം തരംഗ വ്യാപനം ഉണ്ടാകാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധർ. ശൈത്യകാലത്തിൽ പാകിസ്ഥാനിലെ കൊവിഡ് സ്ഥിതി രൂക്ഷമാകുമെന്നും മുന്നറിയിപ്പ്.

Read Also:കാബൂളിലെ സൈനിക ആശുപത്രിക്ക് സമീപം പൊട്ടിത്തെറിയും വെടിവെപ്പും: ഭീകരാക്രമണമെന്ന് സംശയം

രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ഇപ്പോഴും വാക്സിൻ ലഭ്യമായിട്ടില്ല. വാക്സിനേഷൻ നിരക്ക് ഇനിയും കൂട്ടുന്നില്ലെങ്കിൽ രോഗവ്യാപനം ഭീഷണിയായേക്കുമെന്ന് പാക് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നതരെ ഉദ്ധരിച്ച് സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ആകെ 26 ശതമാനം ആളുകൾ മാത്രമാണ് വാക്സിനേഷൻ പൂർത്തിയാക്കിയത്. ഇരുപത് ശതമാനം പേരും ആദ്യ ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവരാണ്. കൊവിഡ് വ്യാപനം തടയുന്നതിന് രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുക എന്നത് അനിവാര്യമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button