02 November Tuesday

"കര്‍ഷകര്‍ ബിജെപിക്ക് എതിര്, ഇനി മറ്റുള്ളവരും എതിരാകും' ; പ്രതികരിച്ച് യുപിയിലെ ബിജെപി നേതാവ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 2, 2021

photo credit pandit sunil bharala twitter


ന്യൂഡൽഹി
മോദി സർക്കാര്‍ ഇന്ധനവില ദിനംപ്രതി കൂട്ടുന്നതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് യുപിയിലെ മുതിർന്ന ബിജെപി നേതാവ്‌ പണ്ഡിറ്റ്‌ സുനിൽ ഭരാല.
ജനത്തെ നട്ടംതിരിക്കുന്ന ഇന്ധനവില വർധനയ്‌ക്കെതിരെ, ഉത്തർപ്രദേശ്‌ തൊഴിലാളി ക്ഷേമകൗൺസിൽ അധ്യക്ഷൻ കൂടിയായ അദ്ദേഹം കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്‌സിങ് പുരിക്ക്‌ കത്തയച്ചു. ഒന്നരവർഷത്തിനിടെ പെട്രോൾവില 36 രൂപയിലധികം കൂട്ടിയതില്‍ ജനങ്ങൾ കടുത്ത അമർഷത്തിലാണെന്ന്‌ കത്തില്‍ തുറന്നടിച്ചു.

ഡീസലിന് 27 രൂപ ഈ കാലത്ത്‌ വർധിച്ചു. ജനങ്ങൾക്ക്‌ വലിയ സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്നു. കർഷകർ നേരത്തേ ബിജെപിക്ക് എതിരായി. തുടർച്ചയായ ഇന്ധനവിലവർധനയോടെ കൂടുതൽ ജനവിഭാഗം ബിജെപിക്ക് എതിരാകുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കി.കത്തിന്‌ ഇതുവരെ മന്ത്രി മറുപടി  നൽകിയില്ലെന്ന് സുനിൽഭരാല മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ അടുത്ത യുപിയിലെ ജനവികാരം തിരിച്ചറിഞ്ഞാണ്‌ സുനിൽഭരാലയെപ്പോലുള്ളവർ പ്രതികരിക്കാന്‍ നിര്‍ബന്ധിതരായത്. സാധാരണപ്രവർത്തകർ ഇന്ധനവില വർധനയിലെ രോഷം നേരിട്ട്‌ അറിയുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top