02 November Tuesday

നിർത്തിയിട്ടിരുന്ന ബസ് ഉരുണ്ട് വീട്ടുമുറ്റത്തേക്ക്‌ ഇടിച്ചിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 2, 2021

പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് തനിയെ ഓടിയ ബസ് എതിർവശത്ത് വീട്ടുമുറ്റത്ത് പതിച്ചപ്പോൾ

പൊൻകുന്നം > കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ് റോഡിന് എതിർവശത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങി. ഡിപ്പോയിൽനിന്ന് ഹൈവേയിലേക്ക് ഇറക്കമുള്ള വഴിക്കരികിൽ നിർത്തിയിട്ടിരുന്ന ബസാണ് ഉരുണ്ടിറങ്ങി റോഡിന് കുറുകെ പാഞ്ഞത്. ഡിപ്പോയിലെ ഇറക്കമിറങ്ങിയപ്പോൾ പമ്പിലേക്ക് ഡീസലടിക്കാൻ പോയ മറ്റൊരു ബസിന്റെ പിന്നിലിടിക്കുകയും ചെയ്തു.

റോഡരികിലെ ട്രാൻസ്‌ഫോർമറിനും വൈദ്യുതിത്തൂണിനും ഇടയിലൂടെ കടന്നുപോയ ബസ് വീടിന്റെ ചുമരിലിടിച്ചാണ് നിന്നത്. തിങ്കൾ രാത്രി 7.45നാണ് സംഭവം. മുൻപും മൂന്നുതവണ ഇതേപോലെ ഡിപ്പോയിലേക്കുള്ള റോഡിൽനിന്ന് ബസ് ഇതേ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങിയിരുന്നു. ഒരുതവണ വീടിന്റെ ഭിത്തി തകരുകയും ചെയ്തു. ഇപ്പോൾ ഈ വീട്ടിൽ താമസക്കാരില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top