KeralaJobs & VacanciesLatest NewsNewsEducationCareerEducation & Career

സിയാല്‍ എഴുത്തുപരീക്ഷ ഡിസംബര്‍ 12ന്, സമ്മതപത്രം നവംബര്‍ 15ന് മുമ്പ് നല്‍കണം

സമ്മതപത്രം നല്‍കുന്നവര്‍ക്ക് മാത്രമേ ഹാള്‍ ടിക്കറ്റ് വിതരണം നല്‍കുകയുള്ളൂ

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 ട്രെയിനി തസ്തികയിലേയ്ക്കുള്ള എഴുത്തുപരീക്ഷ എറണാകുളത്തെ വിവിധ സെന്ററുകളില്‍ വച്ച് ഡിസംബര്‍ 12ന് നടക്കും.

2020 ജനുവരി 8ന് വിജ്ഞാപനം ചെയ്ത ഒഴിവുകളിലേയ്ക്കാണ് പരീക്ഷ നടത്തുന്നത്. ചുരുക്കപ്പട്ടികയില്‍ പേരുള്ളവര്‍ https://career.cial.aero/ എന്ന സൈറ്റില്‍ സമ്മതപത്രം നല്‍കേണ്ടതാണ്. നവംബര്‍ 15ന് മുമ്പ് സമ്മതപത്രം നല്‍കണം.

സമ്മതപത്രം നല്‍കുന്നവര്‍ക്ക് മാത്രമേ ഹാള്‍ ടിക്കറ്റ് വിതരണം നല്‍കുകയുള്ളൂ. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

shortlink

Related Articles

Post Your Comments


Back to top button