കൊച്ചി > ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര നേതൃത്വത്തിന് പി പി മുകുന്ദന്റെ കത്ത്. കേരളത്തിൽ പാർട്ടി കടുത്ത പ്രതിസന്ധിയിലെന്നും കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും കത്തിൽ പറയുന്നു. ബിജെപി സംഘടനകൾ ഓരോ ദിവസവും താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. പാർട്ടി അനുഭാവികളിൽ ഇനി ചെറിയ പ്രതീക്ഷ മാത്രമാണുള്ളതെന്നും ബിജെപി കേന്ദ്ര നേതൃത്വത്തിന് അയച്ച കത്തിൽ പി പി മുകുന്ദന്‍ പറഞ്ഞു.
പാർട്ടിയെ പിന്നോട്ട് അടിപ്പിച്ചതിന്റെ ധാർമിക ഉത്തരവാദിത്വം നേതൃത്വത്തിനാണ്. കേരളത്തിൽ ബിജെപി 15 വർഷം പിറകോട്ട് പോയി. സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനാണ് കത്തയച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയം നേതൃത്വത്തിന്റെ മോശം സമീപനംകൊണ്ട് ഉണ്ടായതാണ്. ഈ യാഥാർത്ഥ്യത്തിനുനേരെ കണ്ണടച്ചുകൊണ്ട് കാര്യമില്ല - കത്തിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..