Latest NewsIndia

പുനീതിന്റെ മരണം : കഠിന ദുഃഖം മൂലം ഭക്ഷണം കഴിക്കാതെ ആരാധകന് ദാരുണാന്ത്യം

ഡോ രാജ്കുമാര്‍ എന്ന പേരില്‍ ഒരു ഹോട്ടലും രാജുനടത്തുന്നുണ്ട്.

മെസൂരു: പൂനിത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് ഭക്ഷണം കഴിക്കാതിരുന്ന അരാധകന്‍ മരിച്ചു.മാണ്ഡ്യയ സ്വദേശിയായ കെ എം രാജുവാണ് മരിച്ചത്. പൂനിത് മരിച്ച വാര്‍ത്ത അറിഞ്ഞ ശേഷം കഴിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഡോ രാജ്കുമാര്‍ എന്ന പേരില്‍ ഒരു ഹോട്ടലും രാജുനടത്തുന്നുണ്ട്.

പൂനിത് മരിച്ച വാര്‍ത്ത അറിഞ്ഞ ശേഷം മാനസിക സമ്മർദ്ദം താങ്ങാനാവാതെ ഇയാള്‍ തന്റെ കൈകള്‍ ബ്ലേഡു കൊണ്ട് മുറിക്കുകയും ചെയ്തിരുന്നു. രാജു മാണ്ഡ്യയിലെ സില്‍വര്‍ ജൂബിലി പാര്‍ക്കിനുസമീപം കുഴഞ്ഞുവീഴുകയായിരുന്നു.  തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതേസമയം ജിം പരിശീലനത്തിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2015ലെ ‘മൈത്രി’ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം വേഷമിട്ടിട്ടുണ്ട്. ഇരുവരും എക്സറ്റൻഡഡ്‌ കാമിയോ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. അശ്വിനി രേവന്ത് ആണ് ഭാര്യ. ദൃതി, വന്ദിത എന്നിവരാണ് മക്കൾ.

shortlink

Related Articles

Post Your Comments


Back to top button