KeralaMollywoodLatest NewsNewsEntertainment

‘അതേടാ കാശുണ്ടെടാ ഞാന്‍ പണിയെടുത്താ ഉണ്ടാക്കിയെ’: ജോജുവിനു പിന്തുണയുമായി വിനായകന്‍

ജോജുവിനെ അക്രമിയെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വിശേഷിപ്പിച്ചത്

കൊച്ചി : രോഗികള്‍ അടക്കമുള്ളവരെ ബുദ്ധിമുട്ടിലാക്കികൊണ്ടു നടുറോഡിൽ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന് പിന്തുണയുമായി നടന്‍ വിനായകന്‍. ജോജുവിന്റെ പ്രതിഷേധം സംബന്ധിച്ച വാര്‍ത്താ ചിത്രം പങ്കുവെച്ചായിരുന്നു വിനായകന്‍ തന്റെ പിന്തുണ അറിയിച്ചത്.

കോണ്‍ഗ്രസ് സമരത്തിനെതിരെ ജോജു പ്രതിഷേധിച്ചപ്പോൾ, കാശുണ്ടായിട്ടാണ് പ്രതികരിക്കുന്നതെന്ന് ഒരാള്‍ പറഞ്ഞിരുന്നു. ഇതിന് ജോജു നല്‍കിയ മറുപടിയാണ് വിനായന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ‘അതേടാ കാശുണ്ടെടാ, ഞാന്‍ പണിയെടുത്താ ഉണ്ടാക്കിയെ’ എന്നായിരുന്നു ജോജുവിന്റെ മറുപടി.

read also: അഫ്ഗാനില്‍ താലിബാനും ഐഎസും നേര്‍ക്കുനേര്‍, താലിബാനെ നാമാവശേഷമാക്കാന്‍ ഐഎസിന്റെ പുതിയ നീക്കം
എന്നാൽ ജോജുവിനെ അക്രമിയെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വിശേഷിപ്പിച്ചത്. ഈ പരാമര്‍ശത്തിനെതിരെ ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണനും രംഗത്തെത്തി. ജോജുവിന്റെ വാഹനം തല്ലി തകര്‍ത്തതിലും സിനിമ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധമുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button