മാഡ്രിഡ്
ബാഴ്‌സലോണ മുന്നേറ്റതാരം സെർജിയോ അഗ്വേറോയ്‌ക്ക് മത്സരത്തിനിടെ നെഞ്ചുവേദന. അർജന്റീനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലബ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സ്‌പാനിഷ് ലീഗിൽ ഡിപൊർടീവോ അലാവെസുമായുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ആദ്യപകുതിക്ക് തൊട്ടുമുമ്പ് അഗ്വേറോയ്‌ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. നെഞ്ചിൽ അമർത്തിപ്പടിച്ച് അഗ്വേറോ കളത്തിൽനിന്നു. തുടർന്ന് റഫറി മെഡിക്കൽ സംഘത്തെ വിളിപ്പിച്ചു. ഏതാനും മിനിറ്റുകൾക്കുശേഷം മുപ്പത്തിമൂന്നുകാരൻ മെഡിക്കൽ സംഘത്തിനൊപ്പം കളംവിട്ടു. പിന്നാലെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു.
യൂറോ കപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്‌റ്റ്യൻ എറിക്‌സൺ ഹൃദയാഘാതത്തെ തുടർന്ന് കളത്തിൽ കുഴഞ്ഞുവീണിരുന്നു.
അലാവെസിനെതിരെ ബാഴ്‌സ 1–-1ന് പിരിഞ്ഞു. റൊണാൾഡ് കൂമാൻ പുറത്തായതിനുശേഷമുള്ള ബാഴ്‌സയുടെ ആദ്യ കളിയായിരുന്നു. സെർജി ബർയുവാനാണ് ബാഴ്‌സയുടെ ഇടക്കാല പരിശീലകൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..