01 November Monday

അണ്ടർ 23 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ : ഇന്ത്യക്ക്‌ പ്രതീക്ഷ

വെബ് ഡെസ്‌ക്‌Updated: Monday Nov 1, 2021


ദുബായ്‌
അണ്ടർ 23 ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ പ്രതീക്ഷയിൽ ഇന്ത്യ. കിർഗിസ്‌ റിപ്പബ്ലിക്കിനെ ഷൂട്ടൗട്ടിൽ വീഴ്‌ത്തി യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ്‌ ഇയിൽ രണ്ടാമതെത്തി. യുഎഇ ചാമ്പ്യൻമാരായി അടുത്തവർഷം ഉസ്‌ബെക്കിസ്ഥാനിൽ അരങ്ങേറുന്ന ജൂനിയർ ഏഷ്യൻ കപ്പിന്‌ ടിക്കറ്റെടുത്തു. ഗ്രൂപ്പ്‌ ചാമ്പ്യൻമാർക്കും മികച്ച നാല്‌ രണ്ടാംസ്ഥാനക്കാർക്കുമാണ്‌ യോഗ്യത. ഇതോടെയാണ്‌ ഇന്ത്യക്ക്‌ അവസരമൊരുങ്ങിയത്‌. കിർഗിസിനെതിരെ നിശ്ചിതസമയം ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. ഷൂട്ടൗട്ടിൽ 4–-2നാണ്‌ ഇന്ത്യൻ ജയം. ഗോൾകീപ്പർ ധീരജ്‌ സിങ്‌ മിന്നി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top