കൊച്ചി > ജോജുവിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ തല്ലിത്തകർത്ത സംഭവം ന്യായീകരിച്ച് കെ എസ് ശബരിനാഥൻ. ജോജുവിന്റെ വാഹനം തകർത്തുവെന്ന സ്വകാര്യ ചാനലിന്റെ വാർത്തയ്‌ക്ക് കീഴിലായിരുന്നു ജോജുവിനെ പരിഹസിച്ചുകൊണ്ടുള്ള ശബരിനാഥന്റെ കമന്റ്. സംഭവം വിവാദമായതിന് പിന്നാലെ ഇത് ഡിലീറ്റ് ചെയ്‌തു.
‘പോടെയ്... പോയി തരത്തിൽ പോയി കളിയ്‌ക്ക്’ എന്നായിരുന്നു ശബരിനാഥന്റെ വേരിഫൈഡ് ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്ന് കമന്റ് ചെയ്‌തത്. നിരവധി പേരാണ് ഇതിൽ പ്രതിഷേധിച്ച് മറുപടികളുമായി എത്തിയത്. സമൂഹമാധ്യമങ്ങളിൽ സ്‌ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് കമന്റ് പിൻവലിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..