KottayamKeralaNattuvarthaLatest NewsNews

നാ​ർ​ക്കോ​ട്ടി​ക്​ ജി​ഹാ​ദ്​: വി​വാ​ദ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പാലാ ബിഷപ്പിനെതിരെ പൊലീസ്​ കേസെടുത്തു

കോ​ട്ട​യം: നാ​ർ​ക്കോ​ട്ടി​ക്​ ജി​ഹാ​ദ്​ എ​ന്ന വി​വാ​ദ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പാ​ലാ രൂ​പ​ത ബി​ഷ​പ്​ മാ​ർ ജോ​സ​ഫ്​ ക​ല്ല​റ​ങ്ങാ​ട്ടി​നെ​തി​രെ പൊലീസ്​ കേസെടുത്തു. കുറുവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. കുറവിലങ്ങാട്​ പോലീസാണ്​ കേസെടുത്തത്​. ബിഷപ്പിനെതിരെ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ​ പാ​ലാ ഒ​ന്നാം​ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​ കഴിഞ്ഞദിവസം​ ഉ​ത്ത​ര​വി​ട്ടിരുന്നു.

മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും കൂടിവരികയാണെന്നും അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും എന്ന് പ്രസംഗത്തിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൽ പറഞ്ഞിരുന്നു.

ബിഷപ്പിന്റെ ആരോപണത്തെ തുടർന്ന് രാഷ്ട്രീയ മത സംഘടനകൾ ചേരിതിരിഞ്ഞ് വിവാദപരമായ പല പ്രസ്താവനകൾ നടത്തുകയും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട സർക്കാർ ബിഷപ്പിന്റെ വെളിപ്പെടുത്തലിനെതിരായി പ്രസ്താവന ഇറക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button