01 November Monday

പേശിവലിവ് ; ഷാക്കിബ്‌ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 1, 2021


ദുബായ്‌
ബംഗ്ലാദേശ്‌ ഓൾറൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ ലോകകപ്പിൽനിന്ന്‌ പുറത്ത്‌. പേശിവലിവാണ്‌ മുപ്പത്തിനാലുകാരന്‌ തിരിച്ചടിയായത്‌. കളിച്ച മൂന്നിലും തോറ്റ ബംഗ്ലാദേശിന്‌ കരുത്തനായ ഷാക്കിബ്‌ മടങ്ങുന്നത്‌ ഇരട്ടപ്രഹരമായി. യോഗ്യതാ മത്സരങ്ങളിൽ ഷാക്കിബിന്റെ മികവിലാണ്‌ ടീം സൂപ്പർ 12ലേക്ക്‌ മുന്നേറിയത്‌.
വെസ്‌റ്റിൻഡീസിനെതിരായ മത്സരത്തിനിടെയാണ്‌ ഷാക്കിബിന്‌ ഇടതുകാലിന്‌ പരിക്കേറ്റത്‌. പന്തെറിഞ്ഞ്‌ ഇടയ്‌ക്ക്‌ പിന്മാറുകയും ചെയ്‌തു. ബാറ്റിങ്ങിൽ ഓപ്പണറായെത്തി പെട്ടെന്ന്‌ മടങ്ങി.

രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമായിട്ടായിരുന്നു ഷാക്കിബ്‌ ഓപ്പണറായി ഇറങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top