01 November Monday

പവര്‍സ്റ്റാറിന് അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Monday Nov 1, 2021

videograbbed image


മംഗളൂരു  
ബംഗളൂരു കണ്ഠീരവ സ്റ്റുഡിയോസ് അങ്കണത്തില്‍ അച്ഛനമ്മമാരുടെ ശവകുടീരങ്ങള്‍ക്കരികില്‍ കന്നഡികരുടെ പവര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന് (46) അന്ത്യവിശ്രമം. ഞായർ രാവിലെ ആറുമണിയോടെ പൂര്‍ണസംസ്ഥാന ബഹുമതിയോടെയായിരുന്നു ചടങ്ങ്. സഹോദരൻ രാഘവേന്ദ്ര രാജ്കുമാറിന്റെ മകൻ വിനയ് രാജ്കുമാര്‍ അന്ത്യകർമങ്ങൾ ചെയ്തു.

വെള്ളി വൈകിട്ട്‌ ആരംഭിച്ച പൊതുദർശനം ഞായർ പുലർച്ചെ അഞ്ചുവരെ നീണ്ടു. അണമുറിയാത്ത ആരാധകപ്രവാഹത്തിനാണ് ബം​ഗളൂരു ന​ഗരം സാക്ഷ്യംവഹിച്ചത്. വിലാപയാത്രയില്‍ കണ്ണീര്‍നിലയ്ക്കാതെ ആയിരങ്ങള്‍ ഒഴുകിയെത്തി. വഴിയരികിൽ കാത്തുനിന്നവർ വാഹനത്തിന് മുകളിലേക്ക് പുഷ്പങ്ങൾ വാരിവിതറി. പൊതുജനങ്ങളെ സ്റ്റുഡിയോക്കുള്ളിലേക്ക് പ്രവേശിപ്പിക്കാത്തതിനാൽ സമീപത്തെ കെട്ടിടങ്ങളിലും മതിലുകളിലുംനിന്ന്‌ ആരാധകർ അന്ത്യകർമങ്ങൾക്ക് സാക്ഷിയായി. സംസ്കാര ചടങ്ങിനുശേഷം ആരാധകർക്കും സംസ്ഥാന സർക്കാരിനും കുടുംബം നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top