തിരുവനന്തപുരം > കേരള അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസില്‍ കെഎഎസ് ഓഫീസര്‍ (ജൂനിയര്‍ ടൈം സ്കെയില്‍) ട്രെയിനി തസ്‌തികയിലേക്കുള്ള ആദ്യ നിയമനശിപാര്‍ശകള്‍ വിതരണം ചെയ്‌തു. പിഎസ്‌സി ആസ്ഥാന ഓഫീസില്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ അഡ്വ. എം കെ. സക്കീര്‍ മൂന്ന് സ്ട്രീമുകളിലെയും ആദ്യ റാങ്കുകാര്‍ക്ക് നിയമനശിപാര്‍ശകള്‍ നല്‍കി ഉദ്ഘാടനംചെയ്‌തു.
മറ്റുള്ളവര്‍ക്കുള്ള നിയമനശിപാര്‍ശ വിതരണം കമ്മിഷനംഗങ്ങളും നിര്‍വ്വഹിച്ചു. നേരിട്ട് ഹാജരായ 103 പേര്‍ക്കാണ് ചടങ്ങില്‍ നിയമനശിപാര്‍ശകള്‍ വിതരണം ചെയ്‌തത്. ചടങ്ങില്‍ പിഎസ്‌സിയുടെ 65 -ാം വാര്‍ഷികത്തോടനുബന്ധിച്ച് പിഎസ്‌സി ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ച വിശേഷാല്‍പതിപ്പ് പിഎസ്‌സി ചെയര്‍മാന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ പി സജിലാലിന് നല്‍കി പ്രകാശനം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..