കൊച്ചി > മദ്യപാനം നിർത്തിയിട്ട് അഞ്ചുവർഷമായെന്നും ജീവിതത്തിൽ ഒരിക്കലും ഒരു സ്‌ത്രീയോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും നടൻ ജോജു ജോർജ്. കീമോതെറാപിക്കുപോകുന്ന കുട്ടി ഉൾപ്പടെയുള്ള യാത്രക്കാരെ മണിക്കൂറുകൾ വഴിയിൽ തടഞ്ഞിട്ടു നടത്തിയ സമരത്തിനെതിരെ പരസ്യമായി പ്രതികരിച്ചു. ആ ഒറ്റ കാരണാത്താലാണ് കോൺഗ്രസുകാർ വാഹനം തകർത്തതും നുണ പ്രചരിപ്പിക്കുന്നതുമെന്നും ജോജു പറഞ്ഞു.
മൂന്ന് കോൺഗ്രസ് നേതാക്കൾ അപ്പനും അമ്മയേയും പരസ്യമായി തെറിവിളിച്ചുവെന്നും ജോജു പറഞ്ഞു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞശേഷം വാർത്താലേഖകരോടു സംസാരിക്കുകയായിരുന്നു ജോജു ജോർജ്.
അവിടെ സമരം നടത്തിയ ആരെയും അറിയില്ല. വ്യക്തിവൈരാഗ്യവുമില്ല. വാഹനത്തിൽ നിന്നിറങ്ങിയ ഞാൻ അടുത്തുകണ്ടവരോടാണു റോഡിൽ കുറുകെയിട്ടുള്ള വാഹനങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടത്. അതിന് ഏറെ കൊതിച്ചു വാങ്ങിയ വാഹനത്തിന്റെ അവസ്ഥ കണ്ടോ?, തകർത്തുകളഞ്ഞു. ഇതിനെതിരെ പരാതി നൽകും. എനിക്കും നീതി കിട്ടണം - ജോജു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..