01 November Monday

ക്ഷേത്ര മോഷണം വിദേശത്ത് സിസിടിവിയില്‍ കണ്ടു: യുവാവ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 1, 2021

തിരുവനന്തപുരം> ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തവെ  മോഷ്ടാവ് പോലീസ് പിടിയിലായി.പൊഴിയൂര്‍ സ്വദേശി അബിന്‍ (22) നെയാണ് തുന്പ പോലീസ് അറസ്റ്റ് ചെയ്തത്.

തുമ്പ കുഞ്ചാലുംമൂട് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ മോഷണം നടത്തവെയാണ് മോഷ്ടാവിനെ പൊലീസ് പിടികൂടിയത്.കഴിഞ്ഞ അര്‍ധരാത്രിയായിരുന്നു സംഭവം.

 സിസിടിവി ദൃശ്യങ്ങള്‍ വിദേശത്തിരുന്ന് തല്‍സമയം കാണുകയായിരുന്ന പ്രവാസി നാട്ടില്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിലെ ശ്രീകോവില്‍ തകര്‍ത്ത് അകത്തുകടന്ന് വിളക്കുകളും സാധനങ്ങളും കടത്തുന്നത്  സിസിടിവിയില്‍ പതിയുകയായിരുന്നു.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top