Latest NewsNewsIndiaCrime

1500 ഗ്രാം സ്വർണവുമായി വിമാനത്തിൽ യാത്ര ചെയ്യാൻ ശ്രമം: എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ

മുംബൈ : സ്വർണവുമായി മുംബൈ വിമാനത്തിൽ യാത്ര ചെയ്യാൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ. എ.ഐ 695 വിമാനത്തിൽ യാത്ര ചെയ്യാൻ ശ്രമിച്ചയാളെയാണ് പിടികൂടിയത്. ഇയാളുടെ ബാഗേജിനുള്ളിലാണ് 1500 ഗ്രാം വരുന്ന നാല് സ്വർണവളകൾ പരിശോധനയിൽ കണ്ടെത്തി.

Read Also  :  കുറഞ്ഞ വിലയിൽ സ്മാര്‍ട്ട് ടിവികളുമായി കാര്‍ബണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ

ബാഗേജിൽ സ്വർണമുള്ള കാര്യം ഇയാൾ നേരത്തേ വെളിപ്പെടുത്തിയിരുന്നില്ല. ഏതെങ്കിലും രാജ്യാന്തര യാത്രക്കാരൻ കൊണ്ടുവന്ന സ്വർണം പരിശോധനയ്ക്ക് വിധേയമാക്കാതെ അഭ്യന്തര വിമാനത്തിലൂടെ പുറത്തേക്ക് കടത്താൻ ശ്രമിച്ചതായിരിക്കുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ കസ്‌റ്റംസിന് കൈമാറി

 

 

shortlink

Related Articles

Post Your Comments


Back to top button