ചിറ്റാർ
കക്കി ആനത്തോട് അണക്കെട്ടിന്റെ 30 സെന്റിമീറ്റർ ഉയർത്തിയിരുന്ന രണ്ടു ഷട്ടർ വീണ്ടും ഉയർത്തി 60 സെന്റീമീറ്ററാക്കി. 100 ക്യുമെക്സ് വെള്ളമാണ് ഒഴുക്കിവിടുന്നത്. ഡാമിന്റെ രണ്ട്, മൂന്ന് ഷട്ടറുകൾ ശനി രാവിലെയാണ് 30 സെന്റീമീറ്ററായി ഉയർത്തിയത്. വൈകിട്ടോടെ 60 സെന്റീമീറ്ററായി വീണ്ടും ഉയർത്തി. കക്കി ആനത്തോട്ടിൽ 979.87 മീറ്ററും പമ്പയിൽ 981.65 മീറ്ററുമാണ് ജലനിരപ്പ്. കക്കിയിൽ സംഭരണശേഷിയുടെ 93.55 ശതമാനവും പമ്പയിൽ 71.56 ശതമാനവും വെള്ളമുണ്ട്. മൂഴിയാർ പവർ ഹൗസിലെ നാല് ജനറേറ്ററിൽ പൂർണതോതിൽ വൈദ്യുതി ഉൽപാദിപ്പിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..