Latest NewsNewsInternational

വധശിക്ഷ ലഭിക്കാന്‍ വേണ്ടിആക്രമണം: ജോക്കർ വേഷം ധരിച്ചെത്തിയ യുവാവ് ട്രെയിനിന് തീവെച്ചു, യാത്രക്കാരെ ആക്രമിച്ചു

ജപ്പാന്‍ : ടോക്യോയില്‍ ജോക്കര്‍ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തില്‍ പതിനേഴോളം പേര്‍ക്ക് പരിക്കേറ്റു. കത്തിക്കുത്തേറ്റ 60 വയസ്സുകാരന്റെ നില ഗുരുതരമാണ്. ആളുകളെ കൊലപ്പെടുത്തി വധശിക്ഷ ലഭിക്കാന്‍ വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞതായി ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ ഇരുപത്തിനാലുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജോക്കര്‍ വേഷത്തിലെത്തിയ അക്രമി യാത്രക്കാര്‍ക്കുനേരെ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് ട്രെയിനില്‍ എന്തോ ദ്രാവകം ഒഴിക്കുകയും തീയിടുകയും ചെയ്‌താതായി യാത്രക്കാർ വ്യക്തമാക്കി. യാത്രക്കാര്‍ പരിഭ്രാന്തരായി ട്രെയിനില്‍ നിന്ന് ഓടുന്നതും ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ട്രെയിനില്‍ സ്‌ഫോടനവുമുണ്ടായതായും വിഡിയോയിൽ വ്യക്തമാണ്.

 

shortlink

Related Articles

Post Your Comments


Back to top button