01 November Monday

റിസർവേഷൻ വേണ്ട ; ഇന്നുമുതൽ 23 ട്രെയിനിൽ ജനറൽ കോച്ചുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 31, 2021



തിരുവനന്തപുരം
ദക്ഷിണ റെയിൽവേയിൽ തിങ്കൾ മുതൽ 23 ട്രെയിനിൽ ജനറൽ അൺ റിസർവ്‌ഡ്‌ സെക്കൻഡ്‌ ക്ലാസ്‌ കോച്ചുകൾ. 10 മുതൽ നാല്‌ ട്രെയിനിലും ജനറൽ കോച്ചുകളുണ്ടാകും.

തിങ്കൾമുതൽ ജനറൽ കോച്ചുകളുള്ള ട്രെയിനുകൾ, കോച്ചുകളുടെ എണ്ണം ക്രമത്തിൽ

06326–-6325 കോട്ടയം–-നിലമ്പൂർ–-കോട്ടയം (അഞ്ച്‌), 06304–-6303 തിരുവനന്തപുരം–-എറണാകുളം–- തിരുവനന്തപുരം (നാല്‌), 06302–-6301 തിരുവനന്തപുരം–-ഷൊർണൂർ–- തിരുവനന്തപുരം (ആറ്‌), 06308–-637 കണ്ണൂർ–- ആലപ്പുഴ–- കണ്ണൂർ (അഞ്ച്‌), 02627 തിരുവനന്തപുരം–-തിരുച്ചിറപ്പള്ളി–-തിരുവനന്തപുരം (നാല്‌), 06850–-6849 രാമേശ്വരം–-തിരുച്ചിറപ്പള്ളി–- രാമേശ്വരം (നാല്‌), 06305–-6306 എറണാകുളം–- കണ്ണൂർ–- എറണാകുളം (ആറ്‌), 06308 –-6307 കണ്ണൂർ–- ആലപ്പുഴ –- കണ്ണൂർ (ആറ്‌), 06089–-6090 ചെന്നൈ സെൻട്രൽ–- ജോലാർപേട്ട (ആറ്‌), 06844–- 06843 പാലക്കാട്‌ ടൗൺ–- തിരുച്ചിറപ്പള്ളി–- പാലക്കാട്‌ ടൗൺ (ആറ്‌), 06607–-6608 കണ്ണൂർ–- കോയമ്പത്തൂർ–- കണ്ണൂർ (നാല്‌), 06342–-6341 തിരുവനന്തപുരം–- ഗുരുവായൂർ–- തിരുവനന്തപുരം (നാല്‌), 06366 നാഗർകോവിൽ–- കോട്ടയം (അഞ്ച്‌). ഇതിനുപുറമെ  06324 –-6323 മംഗളൂരു–- കോയമ്പത്തൂർ–- മംഗളൂരു, 06321–- 6322 നാഗർകോവിൽ–- കോയമ്പത്തൂർ–- നാഗർകോവിൽ ട്രെയിനുകളിൽ 10 മുതൽ നാല്‌ സെക്കൻഡ്‌ ക്ലാസ്‌ കോച്ച്‌ വീതവുമുണ്ടാകും.*പാലക്കാട് ഡിവിഷനുകീഴിൽ തിങ്കൾമുതൽ കൂടുതൽ ട്രെയിനുകളിൽ സീസൺ ടിക്കറ്റ് ലഭിക്കും. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ച   സീസൺ ടിക്കറ്റ്‌ രണ്ടു മാസംമുമ്പാണ് ചില ട്രെയിനുകളിൽ പുനരാരംഭിച്ചത്.

സീസൺ ടിക്കറ്റ് ലഭിക്കുന്ന ട്രെയിനുകൾ  
തിരുച്ചിറപ്പള്ളി–- പാലക്കാട് ടൗൺ പ്രത്യേക ട്രെയിൻ (06843/ 06844)-, കണ്ണൂർ–- എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06607/ 06608),.കോട്ടയം–-- നിലമ്പൂർ എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06325/ 06326)
വേണാട് എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06301/06302)
കണ്ണൂർ–-- ആലപ്പുഴ എക്‌സ്‌പ്രസ് സ്‌പെഷ്യൽ (-06307/06308)
കണ്ണൂർ–-- എറണാകുളം ഇന്റർസിറ്റി സ്‌പെഷ്യൽ (06305/06306).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top