01 November Monday

മാർപാപ്പയെ കേരളം മുമ്പേ ക്ഷണിച്ചു; കേന്ദ്രം അവഗണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 31, 2021

മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ 2018ൽ റോം സന്ദർശിച്ചപ്പോൾ 
ഫ്രാൻസിസ് മാർപാപ്പയ്ക്ക് മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് നൽകുന്നു


തിരുവനന്തപുരം
മാർപാപ്പ ഇന്ത്യയിലേക്കുള്ള ക്ഷണം സ്വീകരിച്ച സാഹചര്യത്തിൽ മൂന്ന്‌ വർഷംമുമ്പുള്ള കേരളത്തിന്റെ ക്ഷണവും ചർച്ചയാകുന്നു. അന്നും കേരളത്തിലേക്ക്‌ വരാൻ താൽപ്പര്യം അറിയിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാർ ചെവിക്കൊണ്ടില്ല. അതുകൊണ്ട്‌, ആ സന്ദർശനം നടന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണക്കത്തുമായി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ്‌ വത്തിക്കാനിലെത്തി ഫ്രാൻസിസ്‌ മാർപാപ്പയെ കണ്ടത്‌. അദ്ദേഹത്തെ സന്ദർശിക്കാനുള്ള അസുലഭ അവസരമായിരുന്നു അതെന്ന്‌ കടകംപള്ളി ഓർക്കുന്നു.

പുരോഗമന നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന മാർപാപ്പയ്‌ക്ക്‌  നവോത്ഥാന കേരളത്തിന്റെ സ്നേഹസമ്മാനങ്ങളും നൽകി.  കേരളത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന മാർപാപ്പ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണം സ്വീകരിച്ച്‌ വരാനുള്ള ആഗ്രഹം അറിയിച്ചു.  മാർപാപ്പ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും അദ്ദേഹത്തെ ക്ഷണിക്കണമെന്നും കേരള സർക്കാർ ഔദ്യോഗികമായി കേന്ദ്ര സർക്കാരിനെ അറിയിച്ചു. എന്നാൽ, കേന്ദ്രം അവഗണിച്ചു. വൈകിയാണെങ്കിലും മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായത്‌ നല്ലകാര്യമാണെന്ന്‌ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top