Latest NewsNewsIndia

മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കാറില്‍ പോയ പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍

കുടുംബത്തിലെ സമാധാനന്തരീക്ഷം പിതാവിന്‍റെ വിവാഹേതര ബന്ധത്തെ തുടര്‍ന്ന് തകര്‍ന്നുവെന്നാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്.

ഹനുമാന്‍ നഗർ: രാജസ്ഥാനിലെ ഭില്‍വാരയ്ക്ക് സമീപമുള്ള ഹനുമാന്‍ നഗറിലെ കുച്ചല്‍വാരയിൽ വിവാഹേതര ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ച് പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍. മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കാറില്‍ പോവുകയായിരുന്ന പിതാവിനെ കാര്‍ തടഞ്ഞുനിര്‍ത്തി പുറത്തിറക്കിയായിരുന്നു മര്‍ദ്ദനം. പിതാവിനെ പെണ്‍മക്കള്‍ മര്‍ദ്ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്.

രണ്ട് പെണ്‍മക്കളുള്ളപ്പോള്‍ മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്താന്‍ നാണക്കേട് തോന്നുന്നില്ലേയെന്ന് ചോദിച്ചായിരുന്നു യുവതികള്‍ പിതാവിനെ മര്‍ദ്ദിച്ചത്. തുടക്കത്തില്‍ കാര്‍ തടഞ്ഞുനിര്‍ത്താനുള്ള പെണ്‍കുട്ടികളുടെ ശ്രമം പരാജയപ്പെട്ടതോടെ നാട്ടുകാരാണ് കാര്‍ തടഞ്ഞുനിര്‍ത്തിയത്. കാര്‍ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ വിവരം തിരക്കിയതിന് പിന്നാലെയാണ് പെണ്‍മക്കള്‍ പിതാവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്.

Read Also: നദിയില്‍ പെട്ടെന്നുണ്ടായ നിറം മാറ്റം, മീനുകള്‍ ചത്ത് പൊങ്ങി: അരുണാചലില്‍ ചെെനീസ് കടന്നുകയറ്റം

കുടുംബത്തിലെ സമാധാനന്തരീക്ഷം പിതാവിന്‍റെ വിവാഹേതര ബന്ധത്തെ തുടര്‍ന്ന് തകര്‍ന്നുവെന്നാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്. തങ്ങളുടെ അമ്മ കടന്നുപോവുന്ന കഷ്ടപ്പാടിന് സാക്ഷ്യം വഹിക്കേണ്ടി വന്നുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു. പിതാവിനൊപ്പമുണ്ടായിരുന്ന സ്ത്രീയ്ക്കും പെണ്‍കുട്ടികളുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. വിവരമറിഞ്ഞ് കൂടുതല്‍ നാട്ടുകാരെത്തിയതോടെ ഈ സ്ത്രീ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ ആരും പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button