31 October Sunday

മുല്ലപ്പെരിയാർ: റൂൾകർവ്‌ പാലിക്കാത്തത്‌ മേൽനോട്ടസമിതിയെ അറിയിക്കും: മന്ത്രി റോഷി അഗസ്‌റ്റിൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 31, 2021

തൊടുപുഴ > മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ തമിഴ്‌നാട്‌ റൂൾകർവിൽ നിജപ്പെടുത്താത്തത്‌ സുപ്രീംകോടതി മേൽനോട്ട സമിതിയെ അറിയിക്കുമെന്ന്‌ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. സെക്കൻഡിൽ 7000 ഘനയടി വെള്ളം തുറന്നുവിട്ടാൽ പോലും വേണ്ടിവരുന്ന മുൻകരുതൽ സ്വീകരിച്ചുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച രാത്രിവരെ 138 അടിയായി ജലനിരപ്പ് നിര്‍ത്തേണ്ടതാണ്‌. 29ന് രാവിലെ ഷട്ടര്‍ ഉയര്‍ത്തിയതു മുതല്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ല. കൂടുതൽ വെള്ളം തുറന്നുവിടുന്ന കാര്യം തമിഴ്‌നാട്‌ അറിയിച്ചിട്ടില്ല. എല്ലാ മേഖലയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്‌.

138 അടിയിൽ ജലനിരപ്പ്‌ നിജപ്പെടുത്താൻ തമിഴ്‌നാട്‌ കൂടുതൽ വെള്ളം തുറന്നുവിട്ടാൽ പോലും ആശങ്ക വേണ്ട. കരുതലിന്റെ ഭാഗമായി എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്‌. ജലവിഭവ വകുപ്പ്‌ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി പ്രസാദിനൊപ്പം അണക്കെട്ട്‌ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top