Latest NewsNewsIndia

സ്ഥിരമായി പള്ളികളിൽ പോയിരുന്ന സമീര്‍ വാങ്കഡേ മുസ്ലിം വിശ്വാസി: വാങ്കഡേയുടെ വാദങ്ങള്‍ നിഷേധിച്ച് ആദ്യ ഭാര്യാ പിതാവ്

മുംബയ്: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിന് പിന്നാലെ വിവാദത്തിലായ എന്‍സിബി ഉദ്യോഗസ്ഥൻ സമീര്‍ വാങ്കഡേയ്ക്കെതിരെ ആദ്യ ഭാര്യയുടെ പിതാവ് രംഗത്ത്. സമീര്‍ വാങ്കഡേയ്ക്കെതിരെ രൂക്ഷമായ ആരോപണവുമായാണ് ആദ്യ ഭാര്യയുടെ പിതാവ് ഡോ സഹീദ് ഖുറേഷി എത്തിയിട്ടുള്ളത്. വാങ്കഡേ കുടുംബം മുസ്ലിം വിശ്വാസികളാണെന്നും സമീറിന്‍റെ പിതാവിന്‌‍റെ പേര് ദാവൂദ് എന്നാണെന്നുമാണ് ആദ്യ ഭാര്യയുടെ പിതാവ് ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി.

സ്ഥിരമായി മോസ്കുകളിൽ സന്ദര്‍ശനം നടത്തിയിരുന്ന സമീര്‍ തന്‍റെ മകള്‍ ശബാനയെ വിവാഹം ചെയ്ത സമയത്തും അതിന് ശേഷവും മുസ്ലിം വിശ്വാസിയായിരുന്നുവെന്നും സഹീദ് ഖുറേഷി പറയുന്നു. അടുത്തിടെ നടന്ന വിവാദങ്ങളില്‍ നിന്നാണ് സമീര്‍ വാങ്കഡേ ഹിന്ദുവാണെന്ന വിവരം അറിയുന്നതെന്നും സഹീദ് ഖുറേഷി കൂട്ടിച്ചേര്‍ത്തു.

പണത്തിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്തവൻ, ആമിറിന് ഇമ്രാൻ ഖാൻ കൃത്യമായ വിദ്യാഭാസം നൽകണം: പാകിസ്ഥാൻ താരത്തിനെതിരെ ഭാജി

അതേസമയം, മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്കിന്‍റെ ആരോപണങ്ങളെ ശരി വയ്ക്കുന്ന രീതിയിലാണ് സഹീദ് ഖുറേഷിയുടെ വെളിപ്പെടുത്തലുകൾ. സമീര്‍ വാങ്കഡേയുടെ ജനന സര്‍ട്ടിഫിക്കറ്റിലെ മതം സംബന്ധിച്ച് നവാബ് മാലിക് ആരോപണം ഉയര്‍ത്തിയിരുന്നു. മുസ്ലിം ആയി ജനിച്ച ശേഷം സമീര്‍ വാങ്കഡേ വ്യാജരേഖകള്‍ ചമച്ചുവെന്നായിരുന്നു നവാബ് മാലിക്കിന്റെ ആരോപിപണം.

എന്നാൽ തന്‍റെ പിതാവിന്‍റെ പേര് ധ്യാന്‍ദേവ് കച്ചുര്‍ജി വാങ്കഡേ എന്നാണെന്നും അമ്മ സഹീദ മുസ്ലിം ആണെന്നുമായിരുന്നു സമീര്‍ വാങ്കഡേ നവാബ് മാലിക്കിന്റെ ആരോപണത്തിന് മറുപടിയായി പറഞ്ഞത്. പിതാവ് സംസ്ഥാന എക്സൈസ് സേനയിലെ മുതിര്‍ന്ന് ഉദ്യോഗസ്ഥനായിരുന്നുവെന്നും 2007 ജൂണിലാണ് പൂനെയില്‍ വിരമിച്ചതെന്നും സമീര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നാലെയാണ് ആദ്യഭാര്യാ പിതാവ് സമീര്‍ വാങ്കഡേയുടെ വാദങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button