Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ പ്രതിദിന രോഗികളുടെ എണ്ണം 50 ന് മുകളിൽ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 50 ന് മുകളിൽ. ഇന്ന് സൗദി അറേബ്യയിൽ 55 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 42 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: 25 ദിവസത്തിനിടെ എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചത് ഒന്നേകാൽ ലക്ഷത്തിലേറെ പേർ: കണക്കുകൾ പുറത്തുവിട്ട് അധികൃതർ

5,48,423 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,37,418 പേർ രോഗമുക്തി നേടി. 8,785 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 64 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 45,470,740 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: മലപ്പുറത്ത് പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക് : അഞ്ച് പേരുടെ നില ഗുരുതരം

shortlink

Related Articles

Post Your Comments


Back to top button