27 October Wednesday

ദ്രാവിഡ് അപേക്ഷ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021


മുംബൈ
ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക്‌ അപേക്ഷ സമർപ്പിച്ച്‌ മുൻ ക്യാപ്‌റ്റൻ രാഹുൽ ദ്രാവിഡ്‌. ചൊവ്വാഴ്‌ചയായിരുന്നു അപേക്ഷ നൽകാനുള്ള അവസാനതീയതി. ഈ ദിവസംതന്നെ ദ്രാവിഡ്‌ ഔദ്യോഗികമായി താൽപ്പര്യം വ്യക്തമാക്കിയുള്ള അപേക്ഷ നൽകി.

ട്വന്റി–-20 ലോകകപ്പോടെ സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്കുപകരം ദ്രാവിഡ്‌ ചുമതലയേൽക്കുമെന്ന്‌ നേരത്തേ സൂചനകളുണ്ടായിരുന്നു. ബിസിസിഐ അധ്യക്ഷൻ സൗരവ്‌ ഗാംഗുലി ദ്രാവിഡുമായി ചർച്ച നടത്തുകയും ചെയ്‌തു. നിലവിൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ്‌ അക്കാദമിയുടെ തലവനാണ്‌ നാൽപ്പത്തെട്ടുകാരനായ ദ്രാവിഡ്‌.

വി വി എസ്‌ ലക്ഷ്‌മൺ അക്കാദമിയുടെ പുതിയ സാരഥ്യം ഏറ്റെടുക്കും. ഇന്ത്യയുടെ ബൗളിങ്‌ പരിശീലകസ്ഥാനത്തേക്ക്  ഇന്ത്യൻ പേസറായിരുന്ന പരസ്‌ മാംബ്രെ അപേക്ഷ നൽകിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top