കൊച്ചി
ശബരിമലയിൽ ദർശനത്തിനുള്ള വെർച്വൽ ക്യൂ സംവിധാനം കൈകാര്യം ചെയ്യാനുള്ള സാങ്കേതിക സൗകര്യം നിലവിൽ ദേവസ്വം ബോർഡിനില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. കോടതി നിർദേശിച്ച് സാവകാശം അനുവദിച്ചാൽ ഏറ്റെടുക്കാമെന്നും ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി. വെർച്വൽ ക്യൂവിന്റെ ചുമതല ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്ന സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ടിൽ നടന്ന വാദത്തിലാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്. പുല്ലുമേട് ദുരന്തത്തെ തുടർന്ന് തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായാണ് വെർച്വൽ ക്യൂ ആരംഭിച്ചതെന്ന് സർക്കാർ അറിയിച്ചു. കേസ് വിശദമായ വാദത്തിന് തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹർജിക്കാരുടെയും ബോർഡിന്റെയും വാദം പൂർത്തിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..