ന്യൂഡൽഹി
ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ പ്രതി ആര്യൻ ഖാനെ മോചിപ്പിക്കാൻ ഷാരൂഖ് ഖാനുമായി 25 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന പ്രധാന സാക്ഷിയുടെ വെളിപ്പെടുത്തലിൽ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അന്വേഷണം പ്രഖ്യാപിച്ചു. ഇതിൽ എട്ട് കോടി രൂപ എൻസിബി ഡയറക്‌ടർ സമീർ വാംഖഡെയ്‌ക്ക് നൽകാനാണ് ധാരണയെന്നും സാക്ഷിയായ പ്രഭാകർ സെയിൽ വെളിപ്പെടുത്തിയിരുന്നു.
എൻസിബി ഡെപ്യൂട്ടി ഡയറക്‌ടർ ജനറലും ആന്റി നർകോട്ടിക് ഏജൻസിയുടെ ചീഫ് വിജിലൻസ് ഓഫീസറുമായ ജ്ഞാനേശ്വർ സിങ്ങിനാണ് അന്വേഷണച്ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..