26 October Tuesday

സ്‌ത്രീവിരുദ്ധ പരാമർശം : കെ മുരളീധരനെതിരെ മേയർ ആര്യാ രാജേന്ദ്രൻ പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

തിരുവനന്തപുരം> തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കെ മുരളീധരൻ എംപിയ്‌ക്കെതിരെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ  പൊലീസിൽ പരാതി നൽകി. മ്യൂസിയം പൊലീസിലാണ്‌ പരാതി നൽകിയത്‌. കെ മുരളീധരന്റെ നിലപാവടിലേക്ക്‌ തരംതാഴാനാവില്ലെന്നും മേയർ പറഞ്ഞു.

മേയര്‍ക്ക് സൗന്ദര്യമുണ്ടെങ്കിലും വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെക്കാള്‍ ഭയാനകമാണെന്നായിരുന്നു​ മുരളീധര​ൻന്റെ  പരാമർശം.ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ ഈ നഗരസഭ കണ്ടിട്ടുണ്ട്. ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ മേയറെ നോക്കി ‘കനകസിംഹാസനത്തില്‍…’ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നുമാണ്‌ മുരളീധരൻ പറഞ്ഞത്‌.

തിരുവനന്തപുരം മേയറെ കുറിച്ച്  കെ മുരളീധരൻ എംപി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും തരംതാണതുമാണെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
അതേസമയം തന്റെ വാക്കുകൾ മേയർക്ക് മാനസിക പ്രശ്നം ഉണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു. സൗന്ദര്യമുണ്ടെന്ന് പറഞ്ഞതിൽ അശ്ലീലമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top