ഇടുക്കി> മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. വണ്ടിപ്പെരിയാറില്‍ നടന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഡാം തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്നും കളക്ടര്‍ തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
മുല്ലപ്പെരിയാര്‍ ഡാമില്‍ 137.6 അടി വെള്ളമാണുള്ളത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇപ്പോള്‍ മഴയുടെ ലഭ്യതയില്‍ കുറവുണ്ടായതായും കളക്ടര്‍ പറഞ്ഞു
2018ലെ പ്രളയവുമായി താരതമ്യം ചെയ്യുമ്പോള്‍ അത്തരമൊരു അവസ്ഥ നിലവിലില്ല. മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പെരിയാര്‍ തീരത്തെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..