26 October Tuesday

കോടിക്കിലുക്കം ; ഐപിഎല്ലിൽ രണ്ട്‌ ടീമുകൾകൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021


ലക്‌നൗ –-7090 കോടി രൂപ–-ആർപിഎസ്‌ജി ഗ്രൂപ്പ്‌
അഹമ്മദാബാദ്‌–-5625 കോടി രൂപ–-സിവിസി ക്യാപിറ്റൽ

ദുബായ്‌
ഐപിഎല്ലിൽ പുതിയ രണ്ട്‌ ടീമുകൾകൂടി. 7090 കോടി രൂപയ്‌ക്ക്‌ ലക്‌നൗ ആസ്ഥാനമായുള്ള ടീമിനെ ആർപിസഞ്ജീവ്‌ ഗൊയെങ്ക ഗ്രൂപ്പ്‌  സ്വന്തമാക്കി. അഹമ്മദാബാദ്‌ ടീമിനെ സിവിസി ക്യാപിറ്റൽസ്‌ 5625 കോടി രൂപയ്‌ക്ക്‌ വാങ്ങി. 10 കമ്പനികളാണ്‌ ദുബായിൽ നടന്ന ലേലത്തിൽ പങ്കെടുത്തത്‌. 2,000 കോടി രൂപയായിരുന്നു ലേലത്തിൽ പങ്കെടുക്കാനുള്ള അടിസ്ഥാനത്തുക. ഏറ്റവും കൂടുതൽ പണം വാഗ്ദാനം ചെയ്‌തവർക്കാണ്‌ ഫ്രാഞ്ചൈസി അനുവദിച്ചത്‌. ആറ്‌ നഗരങ്ങൾക്കായിരുന്നു ലേലത്തിൽ പ്രാതിനിധ്യം.

ഐപിഎല്ലിലെ റൈസിങ്‌ പുണെ ജയന്റിന്റെ ഉടമകളായിരുന്നു ആർപിഎസ്‌ജി. ഐഎസ്‌എല്ലിൽ എടികെ മോഹൻ ബഗാനും ഗൊയെങ്ക ഗ്രൂപ്പിനുകീഴിലാണ്‌. വിദേശ കമ്പനിയാണ്‌ സിവിസി. ഫോർമുല വൺ, സ്‌പാനിഷ്‌ ലീഗ്‌ എന്നിവിടങ്ങളിൽ നിക്ഷേപമുണ്ട്‌.

പുതിയ ടീമുകളുടെ വരവോടെ ഐപിഎല്ലിൽ ആകെ 10 ടീമാകും. അടുത്ത സീസണിനായി മഹാലേലവും അരങ്ങേറും. ഇതിന്റെ മാനദണ്ഡം പിന്നീട്‌ തീരുമാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top