MalappuramKeralaLatest News

ഭർത്താവുമായി വിവാഹമോചനം നടത്തി കാമുകനെ തേടി മലപ്പുറത്ത് എത്തിയ യുവതിക്ക് കാണേണ്ടി വന്നത് മറ്റൊരു കുടുംബത്തെ

സാമ്പത്തികശേഷിയുള്ള യുവതിയില്‍നിന്ന്​ ബിസിനസിനായി യുവാവ് ധാരാളം പണം വാങ്ങിയതായും ബന്ധുക്കള്‍

തിരൂരങ്ങാടി: ഇന്‍സ്​റ്റഗ്രാമിലൂടെ പരിചയപ്പെട്ട പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായിരുന്ന യുവതിക്ക് നേരിടേണ്ടി വന്നത് കടുത്ത വഞ്ചന. ഭര്‍തൃമതിയായ യുവതി കാമുകനൊപ്പം ജീവിക്കാനായി ഇതിനിടെ വിവാഹമോചനം നേടിയിരുന്നു. തുടർന്ന് യുവാവിനെ വിവാഹം കഴിക്കാനായി തിരൂരങ്ങാടിയില്‍ വരുകയായിരുന്നു.

എന്നാൽ യുവതി എത്തിയപ്പോൾ കാണുന്നത് യുവാവിന്റെ ഭാര്യയെയും മൂന്ന്​ മക്കളെയും. വിവരമറിഞ്ഞ് ബന്ധുക്കളും പിന്നാലെ എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടിലായിരുന്നു ഇവര്‍.

സാമ്പത്തികശേഷിയുള്ള യുവതിയില്‍നിന്ന്​ ബിസിനസിനായി യുവാവ് ധാരാളം പണം വാങ്ങിയതായും ബന്ധുക്കള്‍ പറയുന്നുണ്ട്. ഒടുവിൽ പോലീസ് ഇടപെട്ടതോടെ യുവതിക്ക് സ്വന്തം വീട്ടിലും പോകേണ്ട എന്ന നിലപാടെടുത്തു. പിന്നീട് യുവതിയെ പൊലീസ് മഹിള മന്ദിരത്തിലാക്കി.

shortlink

Related Articles

Post Your Comments


Back to top button