റോയ് മണപ്പള്ളില്‍ കഥയും തിരക്കഥയും ഗാനങ്ങളും എഴുതി സംവിധാനം ചെയ്യുന്ന ' തൂലിക ' യുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഹൈബി ഈഡന്‍ എം പി കൊച്ചിയില്‍ നിര്‍വഹിച്ചു.പെഗാസസ് ഗ്ലോബല്‍ ലിമിറ്റഡിന്റെ ബാനറില്‍ ജനിസിസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്.
ചടങ്ങില്‍ കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ എം സി. ദിലീപ്കുമാര്‍, ടെലികോം വകുപ്പ് കേരള മേഖല മേധാവി ഡോ. പി ടി മാത്യു, അജിത് രവി പെഗാസസ്, ബ്രൈറ്റ് സാം റോബിന്‍സ് ,ജോസ് മാവേലി, ജെ ജെ കുട്ടിക്കാട്, സലാവുദിന്‍ കേച്ചേരി, അഭിനേതാക്കളായ മാത്യൂസ് ജോണ്‍, അഞ്ജലി പുളിക്കല്‍, ഊര്‍മിള ഉണ്ണി, ടോണി, ടോം ജേക്കബ്, ജോയ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..