KeralaLatest NewsNewsCrime

17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: 21 കാരൻ അറസ്റ്റിൽ

കുന്നിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. മേലില നരിക്കുഴി സിനോജ് മന്‍സിലില്‍ നഹാസ് (21) ആണ് പിടിയിലായത്. കുന്നിക്കോട് പോലീസിന്റെ കൃത്യമായ ഇടപെടലിനെ തുടർന്നായിരുന്നു അറസ്റ്റ്.

മൈലം ഇഞ്ചക്കാട്ട് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇയാൾ. സ്ഥലത്തെ പ്രമുഖനായ വ്യക്തിയുടെ മകളെയാണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button