Latest NewsNewsIndia

ഇന്ത്യയുടെ തോല്‍വി ആഘോഷിച്ച്‌ വിദ്യാര്‍ത്ഥികളുടെ ആഹ്ളാദ പ്രകടനം, പാകിസ്താനെ പിന്തുണച്ച്‌ മുദ്രാവാക്യം: സംഘർഷം

കശ്മീരിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തിരിഞ്ഞ് മറ്റ് വിദ്യാര്‍ത്ഥികള്‍

ശ്രീനഗര്‍ : ലോകകപ്പ് ട്വന്‍റി ട്വന്‍റിയില്‍ ഇന്ത്യയെ തോല്‍പിച്ച പാകിസ്താനെ പിന്തുണച്ച്‌ മുദ്രാവാക്യം വിളിക്കുകയും പാകിസ്ഥാന്റെ വിജയം ആഘോഷിക്കുകയും ചെയ്ത കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വിമർശനവുമായി മറ്റ് വിദ്യാര്‍ത്ഥികള്‍.

പഞ്ചാബിലെ സന്‍ഗ്രൂരിലുള്ള ഭായ് ഗുര്‍ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍റ് ടെക്‌നോളജിയിലാണ് ട്വന്‍റി ട്വന്‍റി മത്സരത്തിൽ ഇന്ത്യയ്ക്ക് മേല്‍ വിജയം നേടിയ പാകിസ്ഥാനു വേണ്ടി ആഘോഷം നടന്നത്. ഈ സംഭവത്തിൽ വിദ്യാര്‍ത്ഥികള്‍ ഇരുവിഭാഗമായി തിരിഞ്ഞു സംഘര്‍ഷമുണ്ടായി.

read also: ബഹ്‌റൈനിൽ മലയാളി വിദ്യാർത്ഥിയെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ

ഇന്ത്യയുടെ തോല്‍വി ആഘോഷിച്ച കശ്മീരി വിദ്യാര്‍ത്ഥികളുടെ നടപടിയിൽ പ്രകോപിതരായ ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ പ്രതിഷേധിച്ചു. സംഘർഷത്തിൽ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റതായി പറയുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രശ്‌ന പരിഹരിച്ചതായാണ് വിവരം

shortlink

Related Articles

Post Your Comments


Back to top button