25 October Monday

നിയമസഭാ സമ്മേളനം ഇന്ന്‌ പുനരാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021


തിരുവനന്തപുരം
നിയമസഭാ സമ്മേളനം തിങ്കളാഴ്‌ച പുനരാരംഭിക്കും. 20ന്‌ സഭ ചേർന്നെങ്കിലും കാലവർഷക്കെടുതി കാരണം എംഎൽഎമാർക്കും മന്ത്രിമാർക്കും ദുരിതാശ്വാസ പ്രവർത്തനത്തിൽ ഇടപെടാനായാണ്‌ പിരിഞ്ഞത്‌. 22, 23 ദിവസങ്ങളിലെ സമ്മേളനവും ഒഴിവാക്കി. ഈ ദിവസങ്ങളിലെ ബിൽ ഉൾപ്പെടെയുള്ളവ 28, 29 തീയതികളിലേക്ക്‌ ക്രമീകരിച്ചു.

കേരള കയർ ക്ഷേമനിധി ഭേദഗതി ബിൽ, കേരള സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ഭേദഗതി ബിൽ, കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്‌തമാക്കൽ) ഭേദഗതി ബിൽ, കേരള കള്ള്‌ വ്യവസായ വികസന ബോർഡ്‌ ബിൽ എന്നിവ സഭ ചർച്ച ചെയ്‌ത്‌ നിയമമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top